പാറശ്ശാലയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു
തിരുവനന്തപുരം: പാറശ്ശാലയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കുഴിഞ്ഞിവിള സ്വദേശി ബീനയാണ് മരിച്ചത്. ഭര്‍ത്താവ് ഷാജി പാറശ്ശാല പൊലീസില്‍ കീഴടങ്ങി.
വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. സ്വകാര്യ ബാങ്കില്‍നിന്നും വീടു പണിക്കായി ലോണെടുത്ത പൈസയുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. മര്‍ദനം ആരംഭിച്ചതോടെ പുറത്തേക്കോടിയ ബീനയെ പിറകെ എത്തി മുറ്റത്തു വെച്ച് വെട്ടുകയായിരുന്നു.
ബീനയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലര്‍ചെ രണ്ടോടെ മരിച്ചു.