പ്രവാസികളെ നാട്ടിലേക്കെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഇപ്പോള്‍ നിര്‍ദേശിക്കാനാവില്ല; ഹൈക്കോടതി
കൊച്ചി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ വിദേശത്തുള്ള പ്രവാസികളെ തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ലോക് ഡൗണിനു ശേഷം ഹര്‍ജി പരിഗണിക്കുന്നതാണ് നിലവിലെ സാഹചര്യത്തില്‍ ഉചിതമെന്നും ഹൈക്കോടതി വിലയിരുത്തി. ലോക് ഡൗണ്‍ മെയ് 3 ന് തീരുന്ന സാഹചര്യത്തില്‍ 5 ന് ഹര്‍ജി പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. പ്രവാസികളെ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനോട് ഇപ്പോള്‍ നിര്‍ദ്ദേശിക്കാനാവില്ലെന്നും കോടതി പറഞ്ഞു.