തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ടു മുതല്‍ ആരംഭിക്കും
തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ടു മുതല്‍ ആരംഭിക്കും. 244 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍. ഫലമറിയുമ്ബോഴുള്ള ആഹ്ളാദ പ്രകടനങ്ങള്‍ കോവിഡ് പ്രോട്ടോക്കോളിന്റെ ലംഘനമാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്കരന് പറഞ്ഞു.
കോവിഡ് മാനദണ്ഡം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സ്പെഷ്യല്തപാല് വോട്ടുകള്‍ അടക്കമുള്ള പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. തുടര്‍ന്ന് ഇലക്ട്രോണിക് മെഷീനിലെ വോട്ടെണ്ണല്‍ നടക്കും. ഇതിനുള്ള ക്രമീകരണങ്ങളെല്ലാം കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് തയ്യാറാക്കിയിട്ടുണ്ട്. ഫലം അപ്പപ്പോള്‍ 'ട്രെന്‍ഡ്' വെബ്സൈറ്റില്‍ ലഭ്യമാകും.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം. കൗണ്ടിംഗ് ഓഫീസര്‍മാര്‍ കയ്യുറയും മാസ്കും ഫേസ് ഷീല്‍ഡും ധരിക്കും. കൗണ്ടിംഗ് ഹാളില്‍ എത്തുന്ന സ്ഥാനാര്‍ത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് അതാത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണ്.