എന്‍ഐഎ ഇന്ന് സെക്രട്ടറിയേറ്റില്‍ എത്തും; സിസിടിവി പരിശോധിക്കും
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ ഇന്ന് സെക്രട്ടറിയേറ്റിലെത്തും. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. ഇത് മൂന്നാം തവണയാണ് എന്‍ഐഎ സെക്രട്ടറിയേറ്റിലെത്തുന്നത്. തീപിടിത്തമുണ്ടായ പ്രോട്ടോക്കോള്‍ ഓഫീസിലും പരിശോധന നടത്തും. ഇതിനായി പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് കത്തു നല്കി.
സെക്രട്ടറിയേറ്റിലെ തീപിടിത്തത്തില്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകള്‍ നശിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസും ബിജെപിയും നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു ഫയലും തീപിടിത്തത്തില്‍ നശിച്ചിട്ടില്ലെന്നും തീപിടിച്ച ഫയലുകളില്‍ ഒന്നുപോലും സുപ്രധാന ഫയലല്ലെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.
അതേസമയം, സ്വര്‍ണക്കടത്ത് നടത്തിയ കേസ് അന്വേഷിക്കുന്ന കസ്റ്റംസ് അന്വേഷണ സംഘത്തെ മാറ്റി. അസിസ്റ്റന്റ് കമ്മീഷണറായ എന്‍എസ് ദേവിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തില്‍ നിന്നുമാണ് മാറ്റിയിരിക്കുന്നത്. കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന്റെ മൊഴി ചോര്‍ന്നതാണ് നടപടിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.