സ്വപ്നയെ തലസ്ഥാനത്തെത്തിച്ച് എന്‍.ഐ.എ സംഘം തെളിവെടുപ്പ് നടത്തുന്നു
തിരുവനന്തപുരം: പുലര്‍ച്ചെ ആറ് മണിയോടെയാണ് സ്വപ്നയുമായി എന്‍.ഐ.എ സംഘം കൊച്ചിയില്‍ നിന്നും തലസ്ഥാനത്തേയ്ക്ക് യാത്ര തിരിച്ചത്. തലസ്ഥാനത്ത് സ്വപ്നയെ എത്തിക്കുന്ന വിവരം അവസാന ഘട്ടത്തിലാണ് പൊലീസിനോട് എന്‍.ഐ.എ പങ്കുവയ്ക്കുന്നത്.
സെക്രട്ടറിയേറ്റിന് സമീപമുള്ള ഫ്ലാറ്റിലും അമ്പലമുക്കിലെ ഫ്ലാറ്റിലും സ്വപ്നയെ തെളിവെടുപ്പിന് എത്തിച്ചു. മുഖം മറച്ച രീതിയിലാണ് സ്വപ്ന അന്വേഷണ സംഘത്തിനൊപ്പം ഉള്ളത്. സന്ദീപ് നായരെ എത്തിക്കുന്നതിന് മുൻപ് ശാസ്തമംഗലത്തെ ഫ്ലാറ്റില്‍ സ്വപ്നയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയതായി നാട്ടുകാര്‍ പറയുന്നുണ്ട്. തെളിവെടുപ്പ് ഇപ്പോഴും തുടരുകയാണ്.