സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനമാകാതെ കോണ്‍ഗ്രസ്
സ്ഥാനാര്‍ഥി പട്ടികയില്‍ അന്തിമ തീരുമാനം എടുക്കാനാകാതെ കോണ്‍ഗ്രസ്. ഡല്‍ഹിയിലെ ചര്‍ച്ച ഇന്നും തുടരും. എംപിമാരുമായി മുതിര്‍ന്ന നേതാക്കള്‍ വീണ്ടും കേരള ഹൌസില്‍ വെച്ച് ചര്‍ച്ച നടത്തും.
ഗ്രൂപ്പ് സമവാക്യങ്ങളും എം.പിമാരുടെ താത്പര്യങ്ങളും എതിര്‍പ്പുകളും പരിഗണിച്ചതോടെ അന്തിമസ്ഥാനാര്‍ഥി പട്ടികയിലേക്കെത്താന്‍ നേതാക്കള്‍ക്കായില്ല. സിറ്റിംഗ് എം.എല്‍.എ മാരില്‍ കെ.സി ജോസഫ് ഒഴികെ ഉള്ളവരുടെ കാര്യത്തില്‍ തീരുമാനം ആയിട്ടുണ്ട്. കോണ്‍ഗ്രസ് മത്സരിക്കുന്ന ബാക്കി 70 സീറ്റുകളില്‍ യുവാക്കള്‍, പുതു മുഖങ്ങള്‍, വനിതകള്‍ എന്നിവര്‍ക്ക് പ്രാമുഖ്യം വേണമെന്നതാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. ഇത് പാലിക്കപ്പെട്ടാല്‍ ഗ്രൂപ്പുകള്‍ മുമ്ബോട്ട് വെച്ച പലര്‍ക്കും സീറ്റ് ലഭിക്കാതെയാകും. മാനദണ്ഡങ്ങളില്‍ ചിലര്‍ക്ക് മാത്രം ഇളവ് നല്‍കണമെന്ന നേതാക്കളുടെ ആവശ്യം ചര്‍ച്ച സങ്കീര്‍ണമാക്കുകയാണ്.
ചര്‍ച്ചയില്‍ ഇത് വരെ പങ്കെടുക്കാതെ മാറി നില്ക്കുന്ന കെ മുരളീധരന് അടക്കമുള്ള എം.പിമാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരള ഹൌസില്‍ ചായ സത്കാരം സംഘടിപ്പിച്ചിരിക്കുന്നത്. സി.പി.എം സ്ഥാനാര്‍ത്ഥിപ്പട്ടിക കൂടി പുറത്തിറങ്ങിയ ശേഷം വിജയ സാധ്യത പരിഗണിച്ച് നല്കി മാറ്റങ്ങള്‍ വാരാനും സാധ്യതയുണ്ട്. വെള്ളിയാഴ്ചയോട് കൂടി അന്തിമ പട്ടിക എന്ന നിലയിലാണ് ഇപ്പോഴും ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.