'ടെസ്ല ടെക്കീല' മദ്യം മിന്നല്‍ ആകൃതിയിലുള്ള ബോട്ടിലില്‍
ടെസ്ല ടെക്കീല എന്ന പുതിയ ഐറ്റത്തിന്റെ വരവ് അറിയിച്ച് രണ്ട് വര്‍ഷം മുൻപ് എലോണ്‍ മസ്ക് ട്വീറ്റ് ചെയ്തിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം ഇതാ ടെസ്ല ടെക്കീല എത്തി കഴിഞ്ഞു.ടെസ്ല ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എലോണ്‍ മസ്കാണ് 'ടെസ്ല ടെക്കീല' എന്ന പുതിയ പ്രൊഡക്റ്റ് പുറത്തിറക്കിയത്. 250 ഡോളറാണ് വില ഏകദേശം 18,500 ഇന്ത്യന്‍ രൂപ. വില അല്പം കൂടുതലാണെങ്കിലും ആളുകള്‍ക്ക് ഇത് വാങ്ങാന്‍ കിട്ടില്ല. കാരണം ഇതിനോടകം എല്ലാ ബോട്ടിലും വിറ്റുകഴിഞ്ഞു.
മദ്യം നിര്‍മ്മിക്കുന്നത് സതേണ്‍ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള സ്പിരിറ്റ്സ് ബ്രാന്‍ഡായ നോസോട്രോസാണ്. ഒരു മിന്നല്‍ ആകൃതിയിലുള്ള സ്വര്‍ണ്ണ നിറത്തിലുള്ള കുപ്പിയിലാകും മദ്യം പുറത്തുവരികയെന്നാണ് വെബ്സൈറ്റില്‍ പുറത്തിറക്കിയ ചിത്രങ്ങള്‍ പ്രകാരമുള്ള സൂചന.