ടെസ്ല ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നു; അഞ്ച് സംസ്ഥാനങ്ങളുമായി ചര്‍ച്ചയില്‍
അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ല ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള ശ്രമത്തില്‍. അഞ്ച് സംസ്ഥാനങ്ങളുമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് കമ്ബനി. ആസ്ഥാന മന്ദിരം, നിര്‍മാണ യൂനിറ്റുകള്‍, ആര് &ഡി കേന്ദ്രങ്ങള്‍ എന്നിവ തുടങ്ങാനാണ് പദ്ധതി. ടെസ്ല ഇക്കൊല്ലം വരുമെന്ന് നേരത്തെ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരിക്കുന്നു. ടെസ്ല സഹസ്ഥാപകന്‍ ഇലോണ്‍ മസ്കും ഇതുസംബന്ധിച്ച സൂചന നല്‍കിയിരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായാണ് ടെസ്ലയുടെ കൂടിക്കാഴ്ച നടക്കുന്നത്. ഇവിടങ്ങളിലായി ടെസ്ലയുടെ കേന്ദ്രങ്ങള്‍ വരാനാണ് സാധ്യത.