ടിയാഗോ പുതിയ വേരിയന്റ് എക്സ് ടി എ പ്രഖ്യാപിച്ച് ടാറ്റാ മോട്ടോര്‍സ്
ടിയാഗോ പുതിയ വേരിയന്റ് എക്സ് ടി എ പ്രഖ്യാപിച്ച് ടാറ്റാ മോട്ടോര്‍സ്. 5.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ ദില്ലി എക്സ് ഷോറൂം തുടക്കവില എന്ന് കമ്ബനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.തിയാഗോ നിരയില്‍ ഇതോടെ തിരഞ്ഞെടുക്കാനുള്ള വൈവിധ്യം കൂടുതലായി ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുകയാണ്.
പുതിയ വേരിയന്റിന് തുടക്കമിടുന്നതിനൊപ്പം കമ്ബിനി അതിന്റെ ഓട്ടോ മാറ്റിക് ലൈന്‍ അപ് കൂടി ശക്തിപ്പെടുത്തുകയാണ്. 4എഎംടി ഓപ്ഷന് കൂടി വരുന്നതോടെ എക്സിടി ട്രിം ലൈനില്‍ ടാറ്റാ തിയോഗോ കൂടുതല്‍ ആകര്‍ഷകമാകും.2016ല്‍ ടിയാഗോ വിപണയിലെത്തിയത് മുതല്‍ മികച്ച വിജയമാണ് കൈവരിക്കാനായത്. ഏവരുടെയും പ്രശംസ പിടിച്ച് പറ്റാനും സാധിച്ചെന്നും കമ്ബനി പറയുന്നു. ഉത്പന്നത്തിന്റെ ബിഎസ്6 വെര്ഷന് 2020ല്‍ പുറത്തിറക്കി. ജിഎന്‍സിഎപി സുരക്ഷയുടെ കാര്യത്തില്‍ 4 സ്റ്റാര്‍ റേറ്റിങാണ് പുതിയ വേര്‍ഷന്‍ ലഭിച്ചിരുന്നത്.