Saturday, April 20, 2024
 
 
⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ സിവിൽ സർവീസ് കോച്ചിങ് – അഡ്മിഷൻ ⦿ ഐസിഫോസിൽ പി.എച്ച്.ഡി പ്രവേശനം ⦿ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ⦿ പക്ഷിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത ⦿ പുനഃമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു ⦿ മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി ⦿ ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു, രാജ്യത്താകെ 60% പോളിങ്, തമിഴ്‌നാട്ടിൽ 62% ⦿ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനായി പണം വിതരണം ചെയ്തെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവെച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: 19360 പ്രചാരണ സാമഗ്രികൾ നീക്കി ⦿ വീടുകളിൽ വോട്ട്: 7969 പേർ വോട്ട് രേഖപ്പെടുത്തി ⦿ നവകേരള ബസ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തിയേക്കും ⦿ 'ലെറ്റ്സ് പ്രേമലു 2'; പ്രേമലുവിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ച് ​ഗിരീഷ് എ ഡി ⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി
News Automobiles

ഇന്ത്യന്‍ വിപണിയിലേക്ക് ടെസ്‌ല അടുത്ത വര്‍ഷമെത്തും

29 December 2020 09:14 AM

കൊച്ചി: ചുരുങ്ങിയ കാലം കൊണ്ട് ഇലക്‌ട്രിക്ക് വാഹന രംഗത്ത് വിപ്ലവം സൃഷ്ടിച്ച അമേരിക്കന്‍ കമ്ബനി ടെസ്‌ല 2021-ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കും. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.2021 ആദ്യം ഇന്ത്യയില്‍ ടെസ്‌ല കാറുകളുടെ ബുക്കിങ് തുടങ്ങുകയും ജൂണോടെ ഡെലിവറി ആരംഭിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

'മോഡല്‍ 3' ആയിരിക്കും കമ്ബനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ആദ്യ ഇലക്‌ട്രിക് കാര്‍. തുടക്കത്തില്‍ ഇറക്കുമതി ചെയ്തായിരിക്കും ഇത് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുക. ഏതാണ്ട് 55 ലക്ഷം രൂപയ്ക്കടുത്തായിരിക്കും വില. മറ്റു വിപണികളിലേതിനു സമാനമായി കമ്ബനി നേരിട്ടുതന്നെയായിരിക്കും ഇന്ത്യയിലും വില്പന നിര്‍വഹിക്കുക.

2021-ല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുമെന്ന് ടെസ്‌ല ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഇലോണ്‍ മസ്ക് ഈ വര്‍ഷം ആദ്യം സൂചന നല്‍കിയിരുന്നു. ഇന്ത്യക്ക്‌ ടെസ്‌ലയെ ആവശ്യമാണെന്ന ഒരു ട്വിറ്റര്‍ സന്ദേശത്തിനു മറുപടിയായി അടുത്ത വര്‍ഷം ഉറപ്പെന്ന് ഇലോണ്‍ മസ്ക് കുറിച്ചിരുന്നു.

ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ടെസ്‌ലയും ഇലോണ്‍ മസ്കും ശ്രമിച്ചുവരികയായിരുന്നു. ഇന്ത്യയിലെ ഉപഭോക്താക്കളില്‍നിന്ന് ഇതിന്റെ ഭാഗമായി 1,000 ഡോളര്‍ വീതം സമാഹരിച്ചിരുന്നു. എന്നാല്‍, അവര്‍ക്ക് ഇനിയും കാര്‍ ലഭിച്ചിട്ടില്ല. അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ എത്തുമ്ബോള്‍ ഇവര്‍ക്കായിരിക്കും ആദ്യ പരിഗണന.

ഇന്ത്യയില്‍ ആദ്യ ഘട്ടത്തില്‍ ഇറക്കുമതി ചെയ്താണ് വില്പനയെങ്കിലും പിന്നീട് നിര്‍മാണം തുടങ്ങിയേക്കും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ നമ്ബര്‍ വണ്‍ വാഹന നിര്‍മാണ ഹബ്ബായി ഇന്ത്യ മാറുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അവകാശപ്പെട്ടിട്ടുണ്ട്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration