ഫോണില്‍ സംസാരിക്കെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: ഫോണില്‍ സംസാരിക്കവേ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കല്ലമ്ബലം ഞാറയില്‍ക്കോണം അമ്ബിളിമുക്ക് സഫാന മന്‍സിലില്‍ സഫീര്‍ (36) ആണ് മരിച്ചത്. ശക്തമായ മഴയത്ത് ഓടിട്ട വീടിന്റെ വരാന്തയില്‍ കസേരയിലിരുന്ന് ഫോണില്‍ സംസാരിക്കുകയായിരുന്നു സഫീര്‍.ഭാര്യയും മക്കളും അടുത്ത മുറിയില്‍ ഇരിക്കെയാണ് സഫീറിന് മിന്നലേറ്റത്.
തെറിച്ചു വീണ സഫീറിനെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സലീനയാണ് ഭാര്യ. സഫാന, സഫ്രീന, സഫാന്‍ എന്നിവരാണ് മക്കള്‍.