കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം വീട്ടില്‍ കൊണ്ടുപോകാനും കാണാനും അനുമതി
തിരുവനന്തപുരം | കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കാണാന്‍ അനുമതി നല്കി കൊവിഡ് പ്രോട്ടോകോളില്‍ ഇളവ് വരുത്തി. നിശ്ചിത സമയം മൃതദേഹം വീട്ടില്‍ കൊണ്ടുപോകാനും അനുമതി നല്‍കിയതായി മുഖ്യമന്ത്രി. ഒരു മണിക്കൂറില്‍ താഴെ സമയമാണ് മൃതദേഹം വീട്ടില്‍ വെക്കാന്‍ അനുവദിക്കുക. പരിമിതമായ മാതാചാരം നടത്താനും അനുമതി.
മരണമടയുന്നവരുടെ ബന്ധുക്കള്‍ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദം ലഘൂകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ സംസ്കരിക്കുന്നതിനെതിരെ തുടക്കം മുതല്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കേരള മുസ്ലിം ജമാഅത്ത് ഉള്‍പ്പെടെ സംഘടനകളുടെ നിരന്തര അഭ്യര്‍ഥനയെ തുടര്‍ന്ന് അടുത്ത ബന്ധുക്കള്‍ക്ക് മൃതദേഹം കാണിക്കാന്‍ അനുമതി നല്‍കിയിരുന്നു.