വാക്സിന് പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് രാജ്യത്ത് ആദ്യ മരണം; സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക് സിന് സ്വീകരിച്ചതിനെ തുടര്‍ന്നുണ്ടായ പാര്‍ശ്വഫലo മൂലം രാജ്യത്ത് ഒരാള്‍ മരിച്ചതായി സ്ഥിരീകരണം. കടുത്ത അലര്‍ജി പ്രശ്നങ്ങളുണ്ടായ 68 കാരനാണ് വാക്സിനെടുത്തതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത് .വാക്സിന്റെ പ്രതികൂല ഫലങ്ങളെ കുറിച്ച് പഠിക്കുന്ന സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
വിദഗ്ധ സമിതി (അഡ്വേഴ്സ് ഇവന്റ്സ് ഫോളോവിങ് ഇമ്യൂണൈസേഷന് -എ.ഇ.എഫ്.ഐ) അധ്യക്ഷന്‍ ഡോ. എന്‍.കെ. അറോറയും ഇക്കാര്യം സ്ഥിരീകരിച്ചതായിപ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
മാര്‍ച്ച് എട്ടിനാണ് 68 കാരന് വാക്സിന് സ്വീകരിച്ചത്. പിന്നാലെ, അനാഫൈലാക്സിസ് എന്ന അലര്‍ജി സാഹചര്യമുണ്ടാവുകയും ജീവന് നഷ്ടപ്പെടുകയുമായിരുന്നു . വാക്സിന് ശേഷമുണ്ടാകുന്ന അലര്‍ജിയെ തുടര്‍ന്നുള്ള ആദ്യ മരണമാണിതെന്ന് ഡോ. എന്‍.കെ. അറോറ വ്യക്തമാക്കി .വാക്സിനെടുത്തതിന് പിന്നാലെ മൂന്ന് പേര് മരിച്ചതായി ആരോപണമുണ്ടെങ്കിലും ഒരാളുടെ കാര്യത്തില്‍ മാത്രമാണ് മരണകാരണമായി വാക്സിന് പാര്‍ശ്വഫലമായി വിദഗ്ധ സമിതി കണ്ടെത്തിയത്.