ഇന്ത്യന്‍ വാക്സിനുകള്‍ അംഗീകരിക്കണം; യൂറോപ്യന്‍ യൂണിയനോട് നിലപാട് കടുപ്പിച്ച് ഇന്ത്യ
ദില്ലി: ഇന്ത്യന്‍ വാക്സിനുകള്‍ അംഗീകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളോട് ഇന്ത്യ. കൊവാക്സിനും, കോ വിഷീല്ഡും അംഗീകരിക്കണമെന്നാണ്, യൂറോപ്യന്‍ യൂണിയന് അംഗരാജ്യങ്ങളോട് ഔദ്യോഗികമായി ആവശ്യപ്പെട്ടത്.
ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന യൂറോപ്യന്‍ യൂണിയന്റെ വാക്സിന് പാസ്പോര്‍ട്ട് നയത്തില്‍ കൊവിഷീല്‍ഡും കൊവാക്സിനും ഉള്‍പ്പെട്ടിരുന്നില്ല. ഇത് ഈ വാക്സിനുകള്‍ സ്വീകരിച്ച ഇന്ത്യയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഔദ്യോഗികമായി വാക്സിനുകള്‍ അംഗീകരിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്.
അതേസമയം ഇന്ത്യന്‍ വാക്സിനുകളായ കൊവാക്സിനും, കോവിഷീല്‍ഡും അംഗീകരിച്ചില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ വാക്സിന് സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യയും സ്വീകരിക്കില്ലെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.