മെയ് ഒന്നിന് സപ്ലൈകോ ജീവനക്കാര്‍ക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്- 19 മഹാമാരിയെ തുടര്‍ന്ന് സര്‍ക്കാരിന് കൈത്താങ്ങായി മാറിയ സപ്ലൈകോ ജീവനക്കാര്‍ക്ക് അന്തര്‍ദേശിയ തൊഴിലാളി ദിനമായ മെയ് ഒന്നിന് അവധിയായിരിക്കുമെന്ന് സിഎംഡി പി.എം.അസ്ഗര്‍ അലി പാഷ അറിയിച്ചു. ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും കഴിഞ്ഞ 40 ദിവസമായി ജീവനക്കാര്‍ എറണാകുളം ഗാന്ധി നഗറിലെ ഹെഡ് ഓഫീസ് ഉള്‍പ്പെടെയുള്ള പാക്കിങ് സെന്ററുകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരം ഭക്ഷ്യവസ്തുക്കളുടെ സൗജന്യ കിറ്റ് നിര്‍മ്മാണത്തിലായിരുന്നു.
ഇതിനകം 38 ലക്ഷം ഭക്ഷ്യവസ്തുക്കളുടെ കിറ്റുകളാണ് നിര്‍മ്മിച്ച് റേഷന്‍ കടകളില്‍ എത്തിച്ചത്. വിശേഷ ദിവസങ്ങളായ വിഷു - ഈസ്റ്റര്‍ ദിനങ്ങളിലും ഞായറാഴ്ചകളിലും ഒഴിവെടുക്കാതെയാണ് ജീവനക്കാര്‍ കിറ്റു നിര്‍മ്മാണത്തിലേര്‍പ്പെട്ടത്. ഇവരുടെ ആത്മാര്‍ത്ഥമായ സേവനത്തിനൊപ്പം സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനവും കിറ്റു നിര്‍മ്മാണം വേഗത്തിലാക്കുന്നതില്‍ സഹായകമായെന്നും അത് ഇനിയും തുടരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
റേഷന്‍ കടകള്‍ വഴി ഇപ്പോള്‍ നല്കിയ കിറ്റുകള്‍ക്കു പുറമെ 50 ലക്ഷം കിറ്റുകള്‍ കൂടുതലായി വേണം. ആ കിറ്റുകളുടെ നിര്‍മ്മാണവും പാക്കിങ് സെന്ററുകളില്‍ വേഗത്തില്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ദിവസവും നല്കി വരുന്ന ഭക്ഷണ വിതരണത്തിന് മെയ് ദിനത്തിലും മുടക്കമുണ്ടാവില്ല. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് രണ്ടു വരെയാണ് ഭക്ഷണ വിതരണം നടക്കുകയെന്നും സി എംഡി അറിയിച്ചു.