കാലാവസ്ഥ പ്രതികൂലമാണെങ്കിലും ഫലം അനുകൂലമാകുമെന്ന് ഷാനിമോള്‍ ഉസ്മാന്
അരൂരില്‍ കാലാവസ്ഥ പ്രതികൂലമാണെങ്കിലും ഫലം അനുകൂലമാകുമെന്ന് അരൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാനി മോള് ഉസ്മാന് പറഞ്ഞു. മഴയെ അവഗണിച്ച് അരൂരിലെ വോട്ടര്‍മാര്‍ വോട്ടു ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ മുതല്‍ വോട്ടര്‍മാര്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇതുവരെയുളള സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ അങ്ങനെയാണ് മനസിലാക്കാന്‍ സാധിക്കുന്നതെന്നും ഷാനി മോള് ഉസ്മാന് പറഞ്ഞു.