എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി
സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി വെച്ചു. ലോക്ക് ഡൗണ്‍ നീട്ടിയതിനെ തുടര്‍ന്നാണ് പരീക്ഷാത്തീയതികള്‍ വീണ്ടും മാറ്റിയത്. പുതിയ തീയതികള്‍ പ്രഖ്യാപിക്കും. പരീക്ഷ അടുത്ത മാസം നടത്തിയേക്കുമെന്നാണ് സൂചന.
നേരത്തെ മെയ് 26 മുതല്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടിയിരുന്നു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇക്കാലയവില്‍ തുറക്കരുതെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പരീക്ഷ തീയതികള്‍ പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചത്.