Wednesday, May 01, 2024
 
 
⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു ⦿ ബാച്ലർ ഓഫ് ഡിസൈൻ കോഴ്‌സിലേക്ക് അപേക്ഷിക്കാം ⦿ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27 ശതമാനം പോളിങ് ⦿ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ’ ട്രെയിനിംഗ് പ്രോഗ്രാം ⦿ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോർജ് ⦿ എൽ.എൽ.എസ്, യു.എസ്.എസ് പരീക്ഷാഫലം

എസ്എസ്എല്‍സി-പ്ലസ്‌ടു പരീക്ഷകള്‍ക്ക് തുടക്കമായി ; എഴുതാന്‍ കഴിയാത്തവര്‍ക്ക് സേ അവസരം

10 March 2020 12:02 PM

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി - പ്ലസ്‌ടു പരീക്ഷകള്‍ ആരംഭിച്ചു. 2945 പരീക്ഷാ കേന്ദ്രത്തിലായി 4,22,450 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. പ്രൈവറ്റായി 1764 വിദ്യാര്‍ഥികളും പരീക്ഷയ്ക്കുണ്ട്. 2033 പരീക്ഷാ കേന്ദ്രത്തിലായി 4,52,572 പേര്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷ എഴുതും.

എസ്എസ്എല്‍സി പരീക്ഷ എഴുതുന്നതില്‍ 2,16,067 ആണ്‍കുട്ടികളും 2,06,383 പെണ്‍കുട്ടികളുമാണ്. സര്‍ക്കാര്‍ സ്‌കൂളുകളിലെ 1,38,457 ഉം എയ്ഡഡ് സ്‌കൂളുകളില്‍ 2,53,539 ഉം അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 30,454 ഉം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ 9 കേന്ദ്രത്തിലായി 597 ഉം ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രത്തിലായി 592 ഉം വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതും. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരിക്കുന്നത് തിരൂരങ്ങാടി എടരിക്കോട് പികെഎംഎംഎച്ച്എസിലാണ്-- 2327 പേര്‍.

ഹയര്‍ സെക്കന്‍ഡറിയില്‍ 3,77,322 (സ്‌കൂള്‍ ഗോയിങ്), 50,890 (ഓപ്പണ്‍ സ്‌കൂള്‍), 1229 (ടെക്നിക്കല്‍) വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. ട്രഷറിയിലും ബാങ്ക് ലോക്കറുകളിലുമായി സൂക്ഷിച്ച എസ്എസ്എല്‍സി ചോദ്യ പേപ്പറുകള്‍ രാവിലെ സ്‌കൂളുകളിലെത്തിച്ചു.

എസ്എസ്എല്‍സി മൂല്യനിര്‍ണയം ഏപ്രില്‍ രണ്ടിന് ആരംഭിച്ച് 23ന് അവസാനിക്കും. മേയ് ആദ്യവാരം ഫലം പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ഏപ്രില്‍ ഒന്നിന് ആരംഭിക്കും. ഫലം മെയ് ആദ്യം പ്രഖ്യാപിക്കും. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ രാവിലെ നടക്കുന്നത് ഇതാദ്യമാണ്. 9.45 മുതല്‍ പത്തുവരെ കൂള്‍ ഓഫ് ടൈമാണ്. പത്തിന് പരീക്ഷ തുടങ്ങും. പരീക്ഷ എഴുതുന്നവര്‍ക്ക് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വിജയാശംസ നേര്‍ന്നു.

പൊതുവിദ്യാഭ്യാസം, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ വകുപ്പുകള്‍ ഏകീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ചശേഷമുള്ള ആദ്യ പരീക്ഷയാണിത്. ചരിത്രത്തിലാദ്യമായാണ് ഈ മൂന്നു പരീക്ഷകളും ഒരുമിച്ച് നടക്കുന്നത്. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 26നും വിഎച്ച്എസ്ഇ പരീക്ഷ 27നും അവസാനിക്കും. എല്ലാ വിഭാഗങ്ങളിലുമായി 13.74 ലക്ഷം കുട്ടികളാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്.

ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് 4,38,825 ഉം രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് 4,52,572 ഉം വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറിക്ക് കേരളത്തില്‍ 2009 ഉം ലക്ഷദ്വീപില്‍ ഒന്‍പതും ഗള്‍ഫില്‍ എട്ടും മാഹിയില്‍ ആറും പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.


സംസ്ഥാനത്ത് എസ്എസ്എല്‍സി - ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഇന്ന് തുടങ്ങുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകരാതിരിക്കാനാണ് മുന്നകരുതല്‍ നടപടി.കനത്ത ജാഗ്രതയിലാണ് സംസഥാനത്തെങ്ങും പരീക്ഷകള്‍ നടത്തുന്നത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration