സ്വകാര്യ ബസുകള്‍ക്ക് റോഡ് നികുതി ഒഴിവാക്കും; സെപ്തംബര്‍ വരെയാണ് ഇളവ്
കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്വകാര്യ ബസുകള്‍ക്ക് ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള മൂന്നു മാസ കാലത്തെ റോഡ് ടാക്സ് കൂടി ഒഴിവാക്കി കൊടുക്കും. ഗതാഗത വകുപ്പിന്റെ ശിപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറി. അടുത്ത മന്ത്രിസഭാ യോഗം ഇതിന് അംഗീകാരം നല്‍കും.
കോവിഡ് കാലത്ത് യാത്രക്കാര്‍ സ്വകാര്യ ബസുകളെ കയ്യൊഴിഞ്ഞതോടെ വ്യവസായം പ്രതിസന്ധിയിലായി. മിക്ക ബസുകളും സര്‍വീസ് നിര്‍ത്തി വെച്ചു.തുടര്‍ന്ന് റോഡ് നികുതി ഒഴിവാക്കണമെന്ന നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍ ബസ് ഉടമകള്‍ ഉന്നയിച്ചു. ഇത് പരിഗണിച്ചാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. സെപ്തംബര്‍ വരെയുള്ള മൂന്ന് മാസ കാലത്തെ റോഡ് നികുതി ഒഴിവാക്കി കൊണ്ട് ഗതാഗത സെക്രട്ടറി തയ്യാറാക്കിയ ശിപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറി. 19 ന് ചേരുന്ന മന്ത്രി സഭാ യോഗം അംഗീകാരം നല്‍കും. ജൂണ്‍ വരെയുള്ള മൂന്ന് മാസ കാലത്തെ നികുതി നേരത്തെ സര്‍ക്കാര്‍ ഒഴിവാക്കി കൊടുത്തിരുന്നു. തൊഴിലാളി ക്ഷേമ നിധിയിലേക്ക് പണം അടക്കുന്നതിനും ഇളവ് നല്കാന് സര്‍ക്കാര്‍ തലത്തില്‍ ധാരണയായി. ഇതോടെ നിര്‍ത്തിവെച്ച സര്‍വീസുകള്‍ സ്വകാര്യ ബസുകള്‍ പുനരാംരംഭിക്കും.