പാലാരിവട്ടം അഴിമതി : ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കുന്നതില്‍ എജിയോട് ഗവര്‍ണര്‍ അഭിപ്രായം തേടി
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേര്‍ക്കാനുള്ള വിജിലന്‍സ് അപേക്ഷയില്‍ ഗവര്‍ണര്‍ അഡ്വക്കേറ്റ് ജനറലിനോട് അഭിപ്രായം തേടി. വിജിലന്‍സ് അപേക്ഷയില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് മുന്നോടിയായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകരപ്രസാദിനോട് അഭിപ്രായം ചോദിച്ചിരിക്കുന്നത്.
രാജ്ഭവനിൽ നേരിട്ടെത്തി കൂടിക്കാഴ്ച നടത്താനാണ് ഗവര്‍ണര്‍ എജിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ എജി സി.പി. സുധാകരപ്രസാദ് അടുത്തദിവസം തന്നെ ഗവര്‍ണറെ നേരിട്ടെത്തി കാര്യങ്ങള്‍ ധരിപ്പിക്കും എന്നാണ് സൂചന.