Thursday, March 28, 2024
 
 
⦿ ഏഷ്യയിൽ ഗൂഗിളിന്റെ നാലാമത്തെ ഡേറ്റ സെന്റർ ഇന്ത്യയിൽ വരുന്നു ⦿ സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം; നേതാക്കളുടെ സ്‌മൃതികൂടീരം കറുത്ത കെമിക്കൽ ഒഴിച്ച് വികൃതമാക്കി ⦿ സിദ്ധാര്‍ഥന്റെ മരണം ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ ⦿ കെജ്‌രിവാളിന് തിരിച്ചടി; നാല് ദിവസത്തേക്ക് ഇ ഡി കസ്റ്റഡി നീട്ടി ⦿ കോഴിക്കോട് അച്ഛനും രണ്ടു പെൺമക്കളും മരിച്ച നിലയിൽ ⦿ സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ⦿ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു ⦿ ആയുധങ്ങള്‍ ഏല്‍പ്പിക്കണം ⦿ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ ⦿ ആവേശമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം ⦿ നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു ⦿ സിവിൽ സർവീസ് പരീക്ഷാ പരിശീലനം ⦿ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു ⦿ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ ⦿ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു ⦿ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി ⦿ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും ⦿ ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ നിർദേശിച്ചു സർക്കുലർ പുറപ്പെടുവിച്ചു ⦿ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു ⦿ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി ⦿ സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍ ⦿ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി ⦿ നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി ⦿ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ⦿ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം ⦿ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു ⦿ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ ⦿ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി ⦿ കേരള-ഗൾഫ് യാത്രാ കപ്പൽ സർവീസ്; താത്പര്യമറിയിച്ച് നാല് കമ്പനികൾ ⦿ ദത്തുപുത്രിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു; സൈനികനും ഭാര്യയും അറസ്റ്റിൽ

എന്‍ഐഎയുടെ അന്വേഷണഫലം വരുംവരെ ക്ഷമ കാണിക്കണം; ജലീല്‍ വിഷയത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍

21 September 2020 10:37 PM

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കെടി ജലീലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സമരം തുടരുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്‍ഐഎയുടെ അന്വേഷണഫലം വരുംവരെ ക്ഷമ കാണിക്കണം. എന്‍ഐഎ മന്ത്രിയോട് എന്താണ് ചോദിച്ചതെന്ന് നമുക്ക് അറിയില്ല. ആരും സ്വന്തം നിഗമനങ്ങളില്‍ എത്തേണ്ട സമയമല്ല ഇതെന്നും ഗവര്‍ണര്‍ പറഞ്ഞു.

എന്‍.ഐ.എയ്ക്ക് ആരെ വേണമെങ്കിലും ചോദ്യം ചെയ്യാം. നിയമം എല്ലാവര്‍ക്കും മുകളിലാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. അന്വേഷണ ഏജന്‍സികളെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും അന്വേഷണത്തെ കുറിച്ച്‌ വിലയിരുത്തേണ്ട സമയമല്ല ഇതെന്നും ഗവര്‍ണര്‍ പറഞ്ഞു. എന്‍.ഐ.എയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണോയെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രസ്താവനയെക്കുറിച്ച്‌ തന്നോട് പ്രതികരണം ആരായുകയാണോയെന്ന് ഗവര്‍ണര്‍ ചോദിച്ചു.അതേക്കുറിച്ച്‌ അഭിപ്രായം പറയുന്നത് തന്റെ പദവിക്ക് ചേര്‍ന്നതല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.


നമ്മളില്‍ ഓരോരുത്തര്‍ക്കും ഓരോ ജോലിയുണ്ട്. നാം നമ്മുടെ ജോലി ചെയ്യുക. മറ്റുള്ളവരുടെ ജോലിയില്‍ ഇടപെടാന്‍ നാം പോകരുത്. ദേശീയ അന്വേഷണ ഏജന്‍സിയാണ് അന്വേഷിക്കുന്നത്. നാം അവരെ വിശ്വസിക്കണം. എന്‍.ഐ.എയ്ക്ക് ആരെയും ചോദ്യം ചെയ്യാന്‍ അധികാരമുണ്ട്. എന്തിന് മന്ത്രിയെ വിളിപ്പിച്ചതെന്നോ എന്താണ് ചോദിച്ചതെന്നോ നമുക്കറിയില്ല. അതിനാല്‍ ക്ഷമയോടെ എന്‍.ഐ.എ അന്വേഷണം കഴിയുന്നത് വരെ കാത്തിരിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.

പ്രതിപക്ഷം മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെടുന്നതിനെക്കുറിച്ചും പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration