സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ പ്രതികരണവുമായി കേരള ഗവര്‍ണര്‍
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെ വന്‍ പ്രതിസന്ധിയിലാക്കിയ സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വിവാദ വിഷയത്തില്‍ ആദ്യമായാണ് ഗവര്‍ണര്‍ പ്രതികരണം അറിയിച്ചത്. അന്വേഷണ ഏജന്‍സികളില്‍ വിശ്വാസമുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് അക്ഷമരായിട്ട് കാര്യമില്ല. തെറ്റ് ചെയ്തവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് എല്ലാ സഹായവും നല്‍കുന്നുണ്ടെന്ന് നേരത്തെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.