അതിർത്തിയിൽ പാക് പ്രകോപനം;ഒരു ഇന്ത്യൻ സൈനികന് വീരമൃത്യു
ശ്രീനഗര്‍: ജവെടിനിര്ത്തല് കരാര്‍ ലംഘിച്ച് പാകിസ്ഥാന് നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു. കശ്മീരിലെ രജൗരില്‍ പാക്കിസ്ഥാന് നടത്തിയ ആക്രമണത്തിലാണ് സൈനികന് വീരമൃത്യുവരിച്ചത്. ഇതോടെ ഈ മാസം പാക് ആക്രണത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ എണ്ണം നാലായി. അതിര്‍ത്തിയില്‍ പൂഞ്ച്, കൃഷ്ണഘട്ട് മേഖലയിലും പാക്കിസ്ഥാന് ഷെല്ലാക്രമണം നടത്തി. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് പൂഞ്ചിലെ കൃഷ്ണ ഘട്ടിയില്‍ പാക്കിസ്ഥാന് ആക്രമണം നടത്തിയത്.
അതേസമയം അനന്തനാഗില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. വെരിനാഗ് കരപാനിലെ വനമേഖലയില്‍ ഒളിച്ചിരിക്കുന്ന മൂന്ന് ഭീകരരും ഇന്ത്യന്‍ സൈനികരും തമ്മിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ നിരന്തരമായി പാകിസ്താന് പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യമാണ്. 2020 ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് രണ്ടായിരത്തിലേറെ തവണയാണ് പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരിക്കുന്നത്.