യുഡിഫ് നേതൃത്വത്തിനെതിരെ പി ജെ ജോസഫ്
പ്രസിഡന്റ് പദവി വിഷയത്തിൽ യുഡിഫ് നേതൃത്വം തങ്ങളെ വഞ്ചിച്ചുവെന്ന് പി ജെ ജോസഫ്.
ജോസ്കെ മാണിയുടെ ഭീഷണിക്ക് യുഡിഫ് നേതൃത്വം കീഴടങ്ങി. യുഡിഫ് തീരുമാനം അംഗീകരിക്കാനാവില്ല.തങ്ങളുടെ ശക്തിയെന്തെന്ന് രണ്ട് ദിവസത്തിനുള്ളിൽ യുഡിഫ് നേതൃത്വത്തിന് മനസിലാക്കി കൊടുക്കും.പാലായിലടക്കമുള്ള മണ്ഡലങ്ങളിൽ തങ്ങൾ കരുത്തുകാട്ടും. താനാണ് കേരളാ കോൺഗ്രസ് ചെയർമാനെന്ന കാര്യം യുഡിഫ് വിസ്മരിക്കരുത്.