ഓക്സിജന്‍ ക്ഷാമം ; ഹരിയാനയിലും കോവിഡ് ബാധിച്ച് 5 മരണം
ഹിസാര്‍ (ഹരിയാന): ഡല്‍ഹിയിലെ ദുരന്തത്തിന് പിന്നാലെ ഹരിയാനയില്‍ ഓക്സിജന്‍ ലഭിക്കാതെ വീണ്ടും കൂട്ടമരണം. ഹിസാര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ അഞ്ചുപേരാണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. ഓക്സിജന്‍ ക്ഷാമമാണ് രോഗികളുടെ മരണ കാരണമെന്നാരോപിച്ച് ആശുപത്രിക്ക് മുമ്ബില്‍ ബന്ധുക്കള്‍ പ്രതിഷേധവുമായെത്തി.
രണ്ടുദിവസത്തിനിടെ ഹരിയാനയില്‍ ഓക്സിജന്‍ ലഭിക്കാതെ മൂന്ന് കൂട്ടമരണ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ ഞായറാഴ്ച ഗുരുഗ്രാമിലെ ആശുപത്രിയില്‍ നാലു കോവിഡ് രോഗികള്‍ കൂടി മരണത്തിന് കീഴടങ്ങിയിരുന്നു . തിങ്കളാഴ്ച റെവാരിയിലെ ആശുപത്രിയില്‍ നാലുപേരും ഓക്സിജന്‍ ലഭിക്കാതെ മരിച്ചിരുന്നു.
കോവിഡ് രണ്ടാം പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് ഉള്‍പ്പെടെ നിരവധി പേരാണ് ഓക്സിജന്‍ ലഭിക്കാതെ മരിക്കുന്നത്. ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ വെള്ളിയാഴ്ച 25 രോഗികള്‍ മരിച്ചിരുന്നു. ഓക്സിജന്‍ ലഭിക്കാതെയായിരുന്നു മരണം.24 മണിക്കൂറിനിടെ ഹരിയാനയില്‍ 10,000ത്തില്‍ അധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമാണ് ഹരിയാനയിലും കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നത്.