ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ യു.എ.ഇയിലേക്കും മാലദ്വീപിലേക്കും നാവിക കപ്പലുകള്‍ പുറപ്പെട്ടു
മുംബൈ: കോവിഡ് ലോക്ഡൗണിനിടെ മാലദ്വീപിലും യു.എ.ഇയിലും കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യ മൂന്ന് നാവിക കപ്പലുകള്‍ അയച്ചതായി പ്രതിരോധ വക്താവ് അറിയിച്ചു. മുംബൈയില്‍ നിന്ന് പുറപ്പെട്ട കപ്പലുകള്‍ െകാച്ചി തീരത്താണ് തിരകെയെത്തുക.
മാലദ്വീപിലേക്ക് ഐ.എന്‍.എസ് ജലാശ്വ, ഐ.എന്‍.എസ് മഗര്‍ എന്നിവ തിങ്കളാഴ്ച രാത്രി പുറപ്പെട്ടു. യു.എ.ഇയിലെ പ്രവാസികള്‍ക്കായി ഐ.എന്‍.എസ് ഷാര്‍ദുല്‍ എന്ന കപ്പലാണ് പോയത്. ഇത് ദുബായിലേക്ക് പുറപ്പെട്ടതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.