കൊച്ചിയില്‍ അമ്മയെയും 3 മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി : കൊച്ചി വെപ്പിനില്‍ അമ്മയെയും 3 മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. വിനിത (23) ഇവരുടെ നാലും രണ്ടും വയസുള്ള ആണ്‍കുട്ടികളും നാല് മാസം പ്രായമുള്ള പെണ്‍കുട്ടിയുമാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
യുവതിയെ തൂങ്ങി മരിച്ച നിലയിലും കുട്ടികള്‍ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. കുട്ടികള്‍ക്ക് വിഷം കൊടുത്ത ശേഷം യുവതി തൂങ്ങി മരിക്കുകയായിരുന്നു.