കൊവിഡ് രോഗിയുമായി സമ്പർക്കം; മന്ത്രി കെ. രാജു നിരീക്ഷണത്തില്‍
തിരുവനന്തപുരം: വനംവകുപ്പ് മന്ത്രി കെ രാജു സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മന്ത്രി പങ്കെടുത്ത പൊതു പരിപാടിയില്‍ കൊവിഡ് ബാധിതന് പങ്കെടുത്തതിനാലാണ് തീരുമാനം. മന്ത്രിയുടെ ഡ്രൈവറും ഗണ്‍മാനും നിരീക്ഷണത്തില്‍ പ്രവേശിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് മന്ത്രി നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുന്നത്.
ഇന്നലെയായിരുന്നു മന്ത്രി കുളത്തൂപ്പുഴ അരിപ്പയിലുള്ള പ്രാഥമിക ചികിത്സാ കേന്ദ്രം സന്ദര്‍ശിച്ചത്. ഇവിടെയുണ്ടായിരുന്ന ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മന്ത്രി നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുന്നത്. കൊവിഡ് രോഗിയുമായി മന്ത്രിക്ക് അടുത്ത സമ്പർക്കം ഉണ്ടായിട്ടില്ല. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നിരീക്ഷണമെന്ന് മന്ത്രിയുമായി ബന്ധപെട്ട വൃത്തങ്ങള്‍ അറിയിച്ചു.