വി ഡി സതീശനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി
നിയുക്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന് കൊവിഡ് പ്രോട്ടോകോളും ലോക്ഡൗണ്‍ നിയമവും ലംഘിച്ചതായി പരാതി. വി ഡി സതീശനെതിരെ എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി എന്‍.അരുണാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
കൊവിഡ് ചുമതലയുള്ള ജില്ല കളക്ടര്‍ക്കും പോലീസ് മേധാവിക്കും ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ള തെളിവോടുകൂടിയാണ് പരാതി നല്കിയത്കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആള്‍ക്കൂട്ട സ്വീകരണം സംഘടിപ്പിച്ചുവെന്നാണ് ആരോപണം നിയമ ലംഘനത്തിനെതിരെ തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും എന്‍.അരുണ്‍ വ്യക്തമാക്കി.