വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും
ചേര്‍ത്തല: വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി മുഖ്യമന്ത്രി പിണറായി വിജയനും നിയുക്ത മന്ത്രിമാരും. സത്യപ്രതിജ്ഞക്ക് മുന്നോടിയായാണ് സി.പി.എം, സി.പി.ഐ മന്ത്രിമാര്‍ ആലപ്പുഴയിലെത്തിയത്. വ്യാഴാഴ്ച രാവിലെ ഒമ്ബത് മണിയോടെ രക്തസാക്ഷി മണ്ഡപത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് പുഷ്പചക്രം സമര്‍പ്പിച്ചു.
പിന്നാലെ മറ്റ് നിയുക്ത മന്ത്രിമാരും പുഷ്പാര്‍ച്ച നടത്തി. നിയുക്ത സ്പീക്കറും സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവനും ചടങ്ങിനെത്തിയിരുന്നു. കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല.
പത്ത് മിനിറ്റിനുള്ളില്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മുഖ്യമന്ത്രിയും സംഘവും ആലപ്പുഴയിലെ തന്നെ വലിയ ചുടുകാട്ടിലേക്ക് നീങ്ങി. അവിടെ രക്തസാക്ഷികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച ശേഷം മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും തിരുവനന്തപുരത്തേക്ക് മടങ്ങി.