പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി ജുമാ മസ്ജിദിന് മുന്നില്‍ വന്‍ പ്രതിഷേധം
ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി ജുമാ ജസ്ജിദിന് മുന്നില്‍ വന്‍ പ്രതിഷേധം. ആയിരകണക്കിന് ആളുകളാണ് മസ്ജിദിന്റെ രണ്ട് ഗേറ്റുകളിലായി ഒത്തുകൂടിയിരിക്കുന്നത്. നേരത്തെ ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിൽ ജുമാ മസ്ജിദില്‍നിന്ന് ജന്തര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്താന്‍ അനുമതി തേടിയിരുന്നുവെങ്കിലും പോലീസ് അനുമതി നിഷേധിച്ചിരുന്നു. വന്‍ പോലീസ് സന്നാഹം സ്ഥിതിഗതികള്‍ നിരീക്ഷിച്ച് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. അംബേദ്കറുടെ പോസ്റ്ററുകളുമായാണ് ജുമാ മസ്ജിദിന് മുന്നിലുള്ള പ്രതിഷേധം.
Photo Ctsy : ANI