രാജ്യത്ത് കൂട്ട അറസ്റ്റ്; യെച്ചൂരി, ഡി രാജ,പ്രകാശ് കാരാട്ട്, ബ്രിന്ദ കാരാട്ട് എന്നിവർ പോലീസ് കസ്റ്റഡിയിൽ
ഡല്‍ഹി: ചെങ്കോട്ടയിലെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ മാര്‍ച്ചിനെത്തിയ ഇടത് നേതാക്കളെ മറ്റു പ്രമുഖരെയും പോലീസ് അറസ്റ്റ് ചെയ്തു. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, യോഗേന്ദ്ര യാദവ്, സിപിഐഎം നേതാക്കളായ പ്രകാശ് കാരാട്ട്, ബ്രിന്ദ കാരാട്ട്, ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരകണക്കിന് പേരാണ് ഇപ്പോൾ കസ്റ്റഡിയിൽ ഉള്ളത്. നേരത്തെ കർണാടകയിൽ ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ കസ്റ്റഡിയിൽ എടുത്തിരുന്നു.
ചെങ്കോട്ടയിലെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ മാര്‍ച്ചിനെത്തിയ ജാമിയ മിലിയ വിദ്യാര്‍ഥികളെയും ഇടത് പ്രവര്‍ത്തകരെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഇതുവരെ നൂറിലേറെ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഹൈദരാബാദ് സർവകലാശാലയിലെ എസ്എഫ്ഐ നേതാവും യൂണിവേഴ്സിറ്റി യൂണിയൻ പ്രസിഡൻ്റുമായ അഭിഷേക് നന്ദൻ ഉൾപ്പെടെയുള്ളവരും പോലീസ് കസ്റ്റഡിയിലാണ്.