മറഡോണയുടെ മരണം: ഡോക്ടര്‍ക്കെതിരെ അന്വേഷണം
ബ്യൂണസ് ഐറിസ് > ഫുട്ബോള്‍ ഇതിഹാസം ദ്യേഗോ മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമാണെന്ന ആരോപണത്തില്‍ ഡോക്ടര്‍ക്കെതിരെ അന്വേഷണം. മാറഡോണയുടെ സ്വകാര്യ ഡോക്ടറായ ലിയോപോള്‍ഡോ ലുക്കിന്റെ വസതിയിലും ക്ലിനിക്കിലും പൊലീസ് ഞായറാഴ്ച റെയ്ഡ് നടത്തി. ലുക്കിനെ പൊലീസ് ചോദ്യം ചെയ്യുമെന്ന് അര്‍ജന്റീനിയന്‍ ടെലിവിഷനുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മാറഡോണയ്ക്ക് ലഭിച്ച ചികിത്സയില്‍ മക്കളായ ഡാല്‍മയും ഗിയാനിനയും സംശയം ഉന്നയച്ചതിനുപിന്നാലെയാണ് അന്വേഷണം.
ഉന്നതതല അന്വേഷണം വേണമെന്ന് മാറഡോണയുടെ അഭിഭാഷകന് മാറ്റിയാസ് മോര്‍ലയും ആവശ്യപ്പെട്ടിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് നവംബര്‍ 25നാണ് അറുപതുകാരനായ മാറഡോണ മരിച്ചത്. തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തിയതിനെത്തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമത്തിലായിരുന്നു.