Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു

മനോരമ ന്യൂസ് 'ന്യൂസ് മേക്കര്‍ പുരസ്‌കാരം 2020' ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർക്ക്

31 January 2021 09:40 PM

കൊച്ചി: മനോരമ ന്യൂസ് 'ന്യൂസ് മേക്കര്‍ പുരസ്‌കാരം 2020' ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക്. മനോരമ ന്യൂസ് പ്രേക്ഷകര്‍ പങ്കെടുത്ത അഭിപ്രായ വോട്ടെടുപ്പില്‍ കെ.കെ.ശൈലജ ഒന്നാമതെത്തി. വെല്ലുവിളി നിറഞ്ഞ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ആരോഗ്യവകുപ്പിനെ നയിച്ചതിന് അംഗീകാരമായാണ് പുരസ്‌കാരം. കോവിഡ് പ്രതിരോധത്തിനായി കഠിനാധ്വാനം ചെയ്യുന്ന ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിനിധി എന്ന നിലയിലാണു ന്യൂസ്‌മേക്കര്‍ പുരസ്‌കാരം സ്വീകരിക്കുന്നതെന്നു മന്ത്രി പ്രതികരിച്ചു. കോവിഡിനെതിരായ പോരാട്ടം ജാഗ്രതയോടെ തുടരണം. അടുത്തിടെ വര്‍ധിച്ചുവരുന്ന പ്രതിദിന രോഗബാധ നിയന്ത്രിക്കേണ്ടതുണ്ട്. മരണനിരക്ക് കുറച്ചതിലടക്കം കേരളം സൃഷ്ടിച്ച മാതൃക മുന്നോട്ടു കൊണ്ടുപോകും. കേരളത്തിന്റെ ആരോഗ്യമന്ത്രിയെന്ന നിലയില്‍ രാജ്യാന്തര തലത്തില്‍ ലഭിച്ച അംഗീകാരങ്ങളെക്കുറിച്ച്‌ ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നതില്‍ വിഷമമുണ്ട്. ഒരു അവാര്‍ഡിനും അപേക്ഷ നല്‍കിയിട്ടില്ല, നല്‍കുകയുമില്ല- കെ.കെ.ശൈലജ പറഞ്ഞു.



ലോകത്തെയാകെ പ്രതിസന്ധിയിലാക്കിയ കോവിഡിനെ നേരിടുന്നതില്‍ തികച്ചും സാധാരണക്കാരിയായ ഒരു വനിതാമന്ത്രി കേരളത്തില്‍ പ്രകടമാക്കിയ നിശ്ചയദാര്‍ഢ്യം ആദരിക്കപ്പെടേണ്ടതാണെന്ന് പുരസ്‌കാര പ്രഖ്യാപനം നടത്തിയ നടനും സംവിധായകനുമായ രണ്‍ജി പണിക്കര്‍ പറഞ്ഞു. കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റിന്റെ സഹകരണത്തോടെ ഒരുക്കിയ 'ന്യൂസ്‌മേക്കര്‍ 2020' അന്തിമ ചുരുക്കപട്ടികയില്‍ ശൈലജയ്‌ക്കൊപ്പം കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി, സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, ഐടി സംരഭകന്‍ ജോയ് സെബാസ്റ്റ്യന്‍ എന്നിവരുമുണ്ടായിരുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration