കുവൈത്തില്‍നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ നാളെ മുതല്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍നിന്ന് ചാര്‍ട്ടര്‍ വിമാനങ്ങള്‍ ബുധനാഴ്ച മുതല്‍ സര്‍വിസ് നടത്തും. വിവിധ ട്രാവല്‍സുകള്‍ സ്വന്തം നിലക്കും പ്രവാസി സംഘടനകളുമായി സഹകരിച്ചും സര്‍വിസ് നടത്തുന്നു. ജസീറ എയര്‍വേസും പ്രത്യേക വിമാനങ്ങള്‍ അയക്കുന്നുണ്ട്. വന്ദേ ഭാരത് മിഷനേക്കാള്‍ ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിലും ചാർട്ടേർഡ് വിമാനങ്ങളില്‍ അധികതുക നല്കി പോകാന്‍ ധാരാളംപേര്‍ തയാറായിട്ടുണ്ട്. 80 ദീനാറാണ് വന്ദേ ഭാരത് മിഷനിലെ ടിക്കറ്റ് നിരക്ക്. എന്നാല്‍, ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് 115 ദീനാര്‍ മുതല്‍ 135.