കുവൈത്ത് അമീര്‍ അന്തരിച്ചു
കുവൈറ്റ് സിറ്റി: കുവൈത്ത് അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹ് അന്തരിച്ചു. അമേരിക്കയിലെ റോച്ചസ്റ്ററിലെ മയോ ക്ലിനിക്കില്‍ വെച്ചാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്ക് പോയ അമീര്‍ ഒരു മാസത്തിലധികമായി അവിടെ ചികിത്സയിലായിരുന്നു.