Wednesday, May 15, 2024
 
 
⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്
News

ഓക്സിജന്‍ സിലിണ്ടര്‍ ഉപയോഗിക്കുന്നവര്‍ കൂടുതല്‍ മരങ്ങള്‍ നടണമെന്ന് കങ്കണ റണൗട്ട്

05 May 2021 11:34 AM

ഇന്ത്യ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ അതിരൂക്ഷമായപ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. രോഗികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച്‌ സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള നിരവധി സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പല സംസ്ഥാനങ്ങളിലും ഓക്സിജന്‍ ക്ഷാമം രൂക്ഷമായി തുടരുകയുമാണ്. ഇന്ത്യയില്‍ ആവശ്യത്തിന് മെഡിക്കല്‍ ഓക്സിജന്‍ ഉണ്ടെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ തിങ്കളാഴ്ച പറഞ്ഞെങ്കിലും ഓക്സിജന്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് ആവശ്യക്കാര്‍ കൂടുതലുള്ള സ്ഥലങ്ങളിലേക്ക് അത് എത്തിക്കുന്ന കാര്യത്തിലാണ് വലിയ പ്രതിസന്ധി നിലനില്‍ക്കുന്നത്.



സമൂഹമാധ്യമങ്ങളില്‍ ഓക്സിജന്‍ സിലിണ്ടര്‍ സംഭാവന നല്‍കുകയും വേണ്ട സഹായം രോഗികളിലേക്ക് എത്തിക്കുകയും ചെയ്യുന്ന ആളുകളുടെ വാര്‍ത്തകള്‍ നിറയുമ്ബോള്‍ ബോളിവുഡ് നടി കങ്കണ റണൗട്ടിന് വ്യത്യസ്തമായ അഭിപ്രായമാണ് ഇതിനെക്കുറിച്ചെല്ലാം ഉള്ളത്. ഓക്സിജന്‍ സിലിണ്ടറുകള്‍ ഉപയോഗിക്കുന്നവരും ഓക്സിജന്‍ പ്ലാന്റുകള്‍ നിര്‍മിക്കുന്നവരും തിരിച്ച്‌ പ്രകൃതിയ്ക്ക് അതിന്റെ പങ്ക് കൂടി നല്‍കണമെന്നാണ് നടി പറയുന്നത്.
"എല്ലാവരും കൂടുതല്‍ ഓക്സിജന്‍ പ്ലാന്റുകള്‍ നിര്‍മിക്കുകയും ടണ്‍ കണക്കിന് ഓക്സിജന്‍ സിലിണ്ടറുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. പ്രകൃതിയില്‍ നിന്ന് ബലം പ്രയോഗിച്ച്‌ ഓക്സിജന്‍ എടുക്കുന്നതിന് നമ്മള്‍ എങ്ങനെയാണ് നഷ്ടപരിഹാരം നല്‍കാന്‍ പോകുന്നത്? നമ്മുടെ അബദ്ധങ്ങളില്‍ നിന്നും അവ ഉണ്ടാക്കുന്ന ദുരന്തങ്ങളില്‍ നിന്നും നമ്മള്‍ ഒന്നും പഠിക്കുന്നില്ലെന്ന് വേണം കരുതാന്‍" എന്നാണ് കങ്കണറണാവത്ത് ട്വിറ്ററില്‍ എഴുതിയത്. #PlantTrees എന്ന ഹാഷ്ടാഗോടു കൂടിയാണ് കങ്കണ ട്വീറ്റ് പങ്കുവെച്ചത്.

"മനുഷ്യര്‍ക്ക് വീണ്ടും വീണ്ടും ഓക്സിജന്‍ നല്‍കുന്നതോടൊപ്പം പ്രകൃതിയ്ക്ക് വേണ്ടിയുള്ള ആശ്വാസപദ്ധതികളും ഗവണ്മെന്റ് പ്രഖ്യാപിക്കണം. ഈ ഓക്സിജന്‍ ഉപയോഗിക്കുന്ന മനുഷ്യര്‍ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധരായിരിക്കണം. പ്രകൃതിയില്‍ നിന്ന് എല്ലാം സ്വീകരിക്കുകയും ഒന്നും തിരിച്ചു കൊടുക്കാതിരിക്കുകയും ചെയ്യുന്ന ഉപദ്രവകാരികളായി നമ്മള്‍ എത്ര കാലം തുടരും?", കങ്കണ കൂട്ടിച്ചേര്‍ത്തു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration