ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: കമറുദ്ദീനെ കസ്റ്റഡിയില്‍ വിട്ടു
കാഞ്ഞങ്ങാട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി. കമറുദ്ദീന് എംഎല്‍എയെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. എംഎല്‍എയുടെ ജാമ്യാപേക്ഷ വ്യാഴാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു. ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
അതേസമയം, കസ്റ്റഡി കാലാവധി ചുരുക്കണമെന്ന് കമറുദ്ദീന്റെ അഭിഭാഷകന് കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ തെളിവുകള്‍ ശേഖരിക്കാന്‍ സമയം വേണമെന്ന പ്രൊസിക്യൂഷന് വാദത്തെ തുടര്‍ന്ന് കോടതി രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വിടാന്‍ തീരുമാനിക്കുകയായിരുന്നു.