പ്രവാസികളെ തിരിച്ചെത്തിക്കാൻ പോയ ഇന്ത്യൻ കപ്പലുകൾ പുറംകടലിൽ തുടരുന്നു, കൂടുതൽ സമയം തേടി യുഎഇ
ന്യൂഡല്‍ഹി: കപ്പലുകള്‍ വഴിയുള്ള പ്രവാസികളുടെ മടങ്ങി വരവ് വൈകും. നാവിക സേനയുടെ കപ്പലുകള്‍ക്ക് യു.എ.ഇ ഭരണകൂടം അനുമതി തീരത്തേക്ക് അടുക്കാന്‍ അനുമതി നല്‍കാത്തതാണ് യാത്ര വൈകാന്‍ കാരണം. ദുബായ് തീരത്തേക്ക് പുറപ്പെട്ട കപ്പലുകള്‍ അനുമതി കാത്ത് കിടക്കുകയാണ്. യു.എ.ഇ അനുമതി വൈകുന്നെന്ന് അറിയിപ്പ് ലഭിച്ചതായി നാവികസേന അധികൃതര്‍ അറിയിച്ചു.