ജയ്ഷെ തീവ്രവാദി സജാദ് നവാബ് ദറിനെ ഇന്ത്യൻ സുരക്ഷാസേന വധിച്ചു
ബരാമുള്ള: ജമ്മു കശ്മീരില്‍ ജയ്ഷെ മുഹമ്മദ് തീവ്രവാദി സജാദ് നവാബ് ദറിനെ വധിച്ചു. വടക്കന്‍ കശ്മീരിലെ ബരാമുള്ള ജില്ലയിലെ സോപൂരില്‍ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലിലാണ് ദറിനെ വധിച്ചത്. സോപൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ഗുലാബാദില്‍ ഒളിവില്‍ കഴിയുകയായിരുന്നു തീവ്രവാദികള്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് സേനയും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു.
തീവ്രവാദികള്‍ വെടിവെച്ചതിന് പിന്നാലെ സേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. എ.കെ 47 റൈഫിള്‍, 59 റൗണ്ട് വെടിയുണ്ട അടക്കമുള്ളവ പിടിച്ചെടുത്തതായി വടക്കന്‍ കശ്മീര്‍ ഡി.ഐ.ജി സുലേമന് ചൗധരി അറിയിച്ചു. കഴിഞ്ഞ ദിവസം കേരന്‍ മേഖലയില്‍ സുരക്ഷാസേന നടത്തിയ തിരച്ചിലില്‍ അഞ്ച് തീവ്രവാദികളെ വധിച്ചിരുന്നു.