മധ്യപ്രദേശില്‍ നിയന്ത്രണം വിട്ട ബസ് കനാലിലേക്ക് മറിഞ്ഞു; 38 മരണം
ഭോപാല്‍: മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യാത്രക്കാരായ 60പേരില്‍ 32 പേര് മരിച്ചു. ഭോപാലില്‍ നിന്ന് 560 കിലോമീറ്റര്‍ അകലെ സിധി ജില്ലയിലാണ് അപകടം നടന്നത്. 60 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.
രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. അപകടത്തില്‍ നിന്ന് ഏഴ് യാത്രക്കാരെ രക്ഷപ്പെടുത്തി. സിധിയില്‍ നിന്ന് സാത്നയിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ശാര്‍ദ കനാലിലേക്കാണ് ബസ് മറിഞ്ഞത്.
സംസ്ഥാന ദുരന്ത പ്രതികരണ സേന (എസ്ഡിആര്‍എഫ്) സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. സംഭവിച്ചത് വലിയൊരു ദുരന്തമാണ്. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. രണ്ട് മന്ത്രിമാര്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടുകഴിഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. സംസ്ഥാനം മുഴുവനും ബാധിക്കപ്പെട്ടവര്‍ക്കൊപ്പമെന്നും മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന് വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കേന്ദ്രആഭ്യന്തരമന്ത്രി ഓണ്‍ലൈന്‍ വഴി പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങ് മാറ്റി വച്ചു.