Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു

ഇത്തരത്തിലാണ് പോക്കെങ്കില്‍ 50 കൊല്ലം പ്രതിപക്ഷത്ത്; കോൺഗ്രസ് നേതൃത്വത്തിനെതിരെ ‌ ഗുലാം നബി ആസാദ്

28 August 2020 02:45 PM

ന്യുഡല്‍ഹി: കോണ്‍ഗ്രസിലെ സംഘടന പ്രതിസന്ധിയില്‍ കൂടുതല്‍ ആരോപണങ്ങളുമായി മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. പ്രവര്‍ത്തന സമിതിയിലേക്കും സംസ്ഥാന അധ്യക്ഷന്മാരുടെയും അടക്കമുള്ള ഉന്നത പദവികളിലെ തിരഞ്ഞെടുപ്പ് നടക്കുന്നില്ലെങ്കില്‍ അടുത്ത 50 വര്‍ഷവും പ്രതിപക്ഷത്ത് ഇരിക്കാനാവും കോണ്‍ഗ്രസിന് വിധിയെന്ന് ദേശീയ വാര്‍ത്ത ഏജന്‍സിയോട് അദ്ദേഹം പ്രതികരിച്ചു.

പദവികള്‍ നഷ്ടപ്പെടുമെന്ന് ഭയക്കുന്നവരാണ് സംഘടനാ തിരഞ്ഞെടുപ്പിനെ എതിര്‍ക്കുന്നത്. ശുപാര്‍ശയുടെ പുറത്തുള്ള 'അപ്പോയിന്റ്മെന്റ് കാര്‍ഡുകള്‍' വഴി നിയമനം ലഭിച്ചവരാണ് ഇവരില്‍ ഏറെയും. തിരഞ്ഞെടുപ്പ് നടന്നാല്‍ ഒന്നുമല്ലാതാകുമെന്ന ഭയക്കുന്ന സംസ്ഥാന അധ്യക്ഷന്മാരും ജില്ലാ, ബ്ലോക്ക് അധ്യക്ഷന്മാരുമാണ് തങ്ങളുടെ നിര്‍ദേശത്തെ ആക്രമിക്കുന്നത്. പാര്‍ട്ടിയില്‍ കലര്‍പ്പില്ലാതെ പ്രവര്‍ത്തനം നടത്തുന്നവര്‍ തങ്ങളുടെ നിര്‍ദേശത്തെ സ്വാഗതം ചെയ്യും. പാര്‍ട്ടിയിലെ എല്ലാ പദവികളു ജനങ്ങളുമായി അടുത്ത് ബന്ധമുള്ള തിരഞ്ഞെടുക്കപ്പെട്ടവരായിരിക്കണമെന്നാണ് തനിക്ക് പറയാനുള്ളത്. പാര്‍ട്ടിയിലെ 51 ശതമാനം പേരുടെ എങ്കിലും പിന്തുണ ഉണ്ടെങ്കിലെ തിരഞ്ഞെടുപ്പ് കൊണ്ട് ഒരാള്‍ക്ക് ഗുണമുണ്ടാകൂ. ഇപ്പോള്‍ അധ്യക്ഷന്മാരാകുന്നവരില്‍ ഏറെയും പേര്‍ക്ക് ഒരു ശതമാനം പോലും പിന്തുണയില്ല.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി, കോണ്‍ഗ്രസില്‍ തിരഞ്ഞെടുക്കപ്പെട്ട സമിതികളില്ല. ഇങ്ങനെ 10-15 വര്‍ഷം കൂടി തള്ളിപ്പോയേക്കാം. ഒന്നിനു പിന്നാലെ ഒന്നായി തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുകയാണ്. തിരിച്ചുവരണമെന്നുണ്ടെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. എന്റെ പാര്‍ട്ടി അടുത്ത 50 വര്‍ഷത്തേക്ക് പ്രതിപക്ഷത്ത് ഇരിക്കാനാണ് താല്‍പര്യപ്പെടുന്നതെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ തിരഞ്ഞെടുപ്പിന്റെ ഒരാവശ്യവുമില്ലെന്നും ഗുലാം നബി. പാര്‍ട്ടിയുടെ സംഘടന നേതൃത്വത്തിനെതിരേ ഗുലാം ബനി പരസ്യമായി രംഗത്തെത്തിയതോടെ കോണ്‍ഗ്രസിലെ പ്രതിസന്ധി അതീവ രൂക്ഷമാവുകയാണ്.

Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration