യാസ് ചുഴലിക്കാറ്റ്: 25 ട്രെയിനുകള്‍ റദ്ദാക്കി; അതീവ ജാഗ്രതയില്‍ കേരളം
തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന് പിന്നാലെ കേരളത്തില്‍ നാശംവിതയ്ക്കാനൊരുങ്ങി യാസ് ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിന്റെ പശ്ചാതലത്തില്‍ തിങ്കളാഴ്ച മുതല്‍ മേയ് 29 വരെ 25 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചു. എറണാകുളം-പട്ന, തിരുവനന്തപുരം-സില്ചാര് എന്നിവയും റദ്ദാക്കിയവയുടെ പട്ടികയിലുണ്ട്. എന്നാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം കൂടുതല്‍ തീവ്രമായി. ഇന്ന് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ഇതിന്റെ സ്വാധീനത്തില്‍ ബുധനാഴ്ച വരെ കേരളത്തില്‍ പരക്കെ മഴ കിട്ടും. കടല്‍ക്ഷോഭവും കാറ്റും കണക്കിലെടുത്ത് കിഴക്കന്‍ തീരത്തെ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി.