കൂട്ട കോപ്പിയടി, ബിടെക് പരീക്ഷ റദ്ദാക്കി
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ബി ടെക്ക് പരീക്ഷയില്‍ കൂട്ട കോപ്പിയടി. ക്രമക്കേട് കണ്ടത്തിയതോടെ ഇന്നലെ നടന്ന പരീക്ഷ സാങ്കേതിക സര്‍വകലാശാല റദ്ദ് ചെയ്തു.
ബി ടെക് മൂന്നാം സെമസ്റ്റര്‍ കണക്ക് സപ്ലിമെന്ററി പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ഉത്തരം കൈമാറുകയായിരുന്നു.
അഞ്ച് കോളജുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. പരീക്ഷ ഹാളില്‍ രഹസ്യമായി മൊബൈല്‍ വഴിയാണ് കോപ്പിയടി നടന്നത്. ഇന്‍വിജിലേറ്റര്‍മാര്‍ ശാരീരിക അകലം പാലിച്ചത് മറയാക്കിയായിരുന്നു കൂട്ട കോപ്പിയടി.
വലിയൊരു ശൃംഖല തന്നെ ഇതിന്റെ പിന്നിലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സാങ്കേതിക സര്‍വകലാശാല പ്രോ വി.സിയുടെ നേതൃത്വത്തില്‍ പരീക്ഷ റദ്ദാക്കാനുളള തീരുമാനമെടുത്തത്. കോളേജുകളില്‍ സൈബര്‍ പൊലീസിന്റെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണം നടക്കും.