എലിപ്പനി, എച്ച് വണ്‍ എന്‍ വണ്‍ പടരുന്നു; 5 മരണം
തിരുവനന്തപുരം : സംസ്ഥാനത്ത് എലിപ്പനിയും എച്ച് വണ്‍ എന്‍ വണ്ണും പടരുന്നു. ഈ മാസം ഇതിനകം ഈ രോഗങ്ങള്‍ ബാധിച്ച് 5 പേര് മരിച്ചു. രോഗം പകരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്കി. ഇതിനകം സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് രണ്ട് പേര് മരിച്ചു. രോഗം സ്ഥിരീകരിച്ച എഴുപതോളം പേര് വിവധ ആശുപത്രികളില്‍ ചികിത്സയിലാണ്.120 പേര് വിവിധ ലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുമുണ്ട്.
എലിപ്പനിക്കൊപ്പം എച്ച് വണ്‍ എന്‍ വണ്‍ ബാധയും വിവിധ സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം മൂന്ന് പേര് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരിക്കുകയും 38പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്ബുകളിലും മറ്റും നിരവധി പേര് കഴിയുന്നതിനാല്‍ രോഗം പടരാനുള്ള സാധ്യത കൂടുതലാണെന്നും സംസ്ഥാനത്തുടനീളം ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.