ഗൂഗിളിൽ തകരാർ; മെയിലിൽ ഫയലുകൾ അയക്കാൻ കഴിയുന്നില്ല
കൊച്ചി: ഗൂഗിളിന്റെ ഇമെയിൽ വിഭാഗമായ ജിമെയിലിൽ ഫയലുകൾ അറ്റാച്ച് ചെയ്യാനോ മെയിൽ അയക്കാനോ കഴിയുന്നില്ല. രാവിലെ മുതൽ ഇമെയിൽ അയയ്ക്കാനോ ഫയലുകൾ അറ്റാച്ചുചെയ്യാനോ കഴിയുന്നില്ലെന്ന് ഉപഭോക്താക്കൾ ഗൂഗിളിന് റിപ്പോർട്ട് ചെയ്തു. ഗൂഗിള്‍ ഡ്രൈവിലും ഫയല്‍ അറ്റാച്ച് ചെയ്യാന്‍ കഴിയുന്നില്ല.
ഇന്ത്യക്ക് പുറമേ ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങി ലോകമെങ്ങുനിന്നും ഉപഭോക്താക്കൾ ഇക്കാര്യം ഗൂഗിളിന് റിപ്പോർട്ട് ചെയ്തു.ഫയലുകൾ അപ്ലോഡ് ചെയ്യാനോ , ഡൗൺലോഡ് ചെയ്യാനോ കഴിയുന്നില്ല. സാങ്കേതിക തകരാർ സംബന്ധിച്ച് ഗൂഗിൾ എഞ്ചിനീയറിങ് ടീം അന്വേഷണം തുടങ്ങി .