ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം
ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. അമേരിക്കയിലെ അലാസ്കയിലെ ഹിമപ്പരപ്പിലാണ് നാടിനെ നടുക്കിയ ഹെലികോപ്റ്റര്‍ അപകടമുണ്ടായത്. അടകടത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.പരിക്കേറ്റയാളുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച രാത്രിയാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന സ്ഥലം അധികൃതര്‍ കണ്ടെത്തിയത്. മരിച്ചവരുടെ വിവരങ്ങള്‍ ലഭ്യമല്ല.
സംഭവത്തില്‍ നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.