ജോര്‍ജ് ഫ്ളോയിഡിന്റെ കസ്റ്റഡി മരണം: മിനിപോളിസ് പോലിസ് സേന പുനസ്സംഘടിപ്പിക്കും
വാഷിങ്ടണ്‍: മിനിപോളിസ് പോലിസ് സേന പുനസ്സംഘടിപ്പിക്കുമെന്ന് യുഎസ് പോലിസ്. ജോര്‍ജ് ഫ്ളോയിഡിന്റെ കസ്റ്റഡി മരണത്തിനു ശേഷം അമേരിക്കന്‍ തെരുവുകളില്‍ നടക്കുന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. 'മിനിയാപൊളിസ് നഗരത്തിലെ പോലിസ് സേനയെ പുനസ്സംഘടിപ്പിക്കുകയാണ്. അതുവഴി പൊതുജനസുരക്ഷയുടെ പുതിയൊരു മാതൃക സൃഷ്ടിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്'' -കൗണ്‍സില്‍ പ്രസിഡന്റ് ലിസ ബെന്‍ഡര്‍ പറഞ്ഞു. സിറ്റി കൗണ്‍സിലിലെ ഭൂരിപക്ഷം അംഗങ്ങളും സേനയെ പുനസ്സംഘടിപ്പിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് കൗണ്‍സില്‍ അംഗങ്ങളിലൊരാളായ അലോന്ദ്ര കാനൊ ട്വീറ്റ് ചെയ്തു.
മെയ് 25നാണ് വെള്ളക്കാരനായ ഏതാനും പോലിസുകാര്‍ ചേര്‍ന്ന് കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിനെ കഴുത്തില്‍ കാലമര്‍ത്തി കൊലപ്പെടുത്തിയത്. ഏകദേശം ഒമ്പത് മിനിട്ടോളം പോലിസുകാരന് കാല്മുട്ടുവച്ച് അമര്‍ത്തിയതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയായിരുന്നു മരണം. ഫ്ളോയിഡിന്റെ മരണം രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. കറുത്തവരും ജനാധിപത്യവാദികളും ന്യൂനപക്ഷങ്ങളും തെരുവുകളില്‍ കനത്ത പ്രതിഷേധമുയര്‍ത്തി. അമേരിക്കന്‍ പോലിസ് സേനയില്‍ നിന്ന് കറുത്തവര്‍ നേരിടേണ്ടിവരുന്ന പീഡനത്തില്‍ ഏറ്റവും അവസാനത്തേതായിരുന്ന ഇത്.