അമൃതാനന്ദമയി മഠത്തില്‍ വിദേശ വനിത ആത്മഹത്യ ചെയ്തു
കൊല്ലം: വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തില്‍ വിദേശ വനിത ആത്മഹത്യ ചെയ്തു. ഇംഗ്ലണ്ടില്‍ നിന്നുള്ള സ്റ്റേഫേട്സിയോന എന്ന നാല്പത്തിയഞ്ചുകാരിയാണ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. സ്റ്റേഫേട്സിയോനിന്റെ ഒപ്പമുള്ളവര്‍ രാത്രി ഭജനയ്ക്ക് പോയ സമയത്താണ് വിദേശ വനിത കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ലോക്ക്ഡൗണ്‍ ആയതോടെ നാട്ടിലേക്ക് തിരികെ പോകാന്‍ കഴിയാത്തതില്‍ ഉള്ള മാനസിക പ്രയാസങ്ങള്‍ ഇവര്‍ക്ക് ഉണ്ടായിരുന്നുവെന്ന് പൊലീസും മഠം അധികൃതരും അറിയിച്ചു.
ബുധനാഴ്ച്ച ഉച്ചയ്ക്കും ഇവര്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയിരുന്നു എന്നാണ് വിവരം. അപ്പോള്‍ പൊലീസ് എത്തിയാണ് അനുനയിപ്പിച്ച് ഇവരെ താഴെ ഇറക്കിയത്.