കൊല്ലത്ത് ബാങ്ക് മാനേജരായ യുവതിയെ ഭര്‍ത്തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: വീണ്ടും ആത്മഹത്യകള്‍ തുടര്‍ക്കഥയാകുന്നു. കൊല്ലത്ത് എസ്ബിഐ ഡെപ്യൂട്ടി മാനേജരായ യുവതിയെ ഭര്‍ത്തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലത്താണ് സംഭവം നടന്നത് . ഉമയനല്ലൂര്‍ പേരയം വൃന്ദാവനത്തില്‍ വിഎസ് ഗോപുവിന്റെ ഭാര്യ എസ്എസ് ശ്രീജ(32)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് . കൊല്ലം ആനന്ദവല്ലീശ്വരം എസ്ബിഐ ശാഖയില്‍ ഡെപ്യൂട്ടി മാനേജരായിരുന്നു മരിച്ച യുവതി . അടുക്കളയോടു ചേര്‍ന്ന ഭാഗത്ത് തൂങ്ങിനില്ക്കുന്നനിലയിലാണ് ശ്രീജയെ കണ്ടെത്തിയത് .. ഉടന്‍ തന്നെ കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.